Categories

ഓല പാമ്പിനെ കാണിച്ച് പേടിപ്പിക്കെണ്ട; സര്‍ക്കാരിനെ പിരിച്ച് വിടാമെന്നത് ആര്‍.എസ്.എസിന്റെ വ്യാമോഹം;കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിനെ കുറിച്ച് തെറ്റിധാരണ പരത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ആക്രമണങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രിതമായി നടത്തുന്നതാണെന്നും. സര്‍ക്കാരിനെ പിരിച്ച് വിടാമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ആര്‍.എസ്.എസ് ആണ് . 13 കൊലപാതകങ്ങള്‍ ഇതുവരെ ആര്‍.എസ്.എസ് ചെയ്തു. അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് ആക്രണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരള ഗവണ്‍മെന്റിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സമാധാനശ്രമങ്ങളുമായി പൂര്‍ണമായി സഹകരിക്കും. എന്നാല്‍ പാര്‍ട്ടിയെ പരമാവധി പ്രകോപിപ്പിച്ച് ആക്രമണങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ആര്‍.എസ്.എസിന്റെ നിലപാട്. അതുകൊണ്ടാണ് സമാധാന ചര്‍ച്ച നടന്ന അന്ന് തന്നെ കാട്ടാക്കടയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംസ്ഥാനത്ത് 250 സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ ആശുപത്രിയിലാണ്.


Also read ‘ശോഭ ചേച്ചി സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നത്’; നാട്ടുകാരായ ഞങ്ങള്‍ അറിഞ്ഞില്ലെലോ ;ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പൊളിച്ചടുക്കി ശോഭയുടെ നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്


സഭ പിരിച്ച് വിടണമെന്ന് പറയുന്നവര്‍ ഓ.രാജഗോപാല്‍ എം.എല്‍.എയായി നില്‍ക്കാന്‍ ഇഷ്ടപെടാത്തവരാണെന്നും കോടിയേരി  പറഞ്ഞു. ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരുമായി എപ്പോഴും ചര്‍ച്ച നടത്താം. ഗവര്‍ണരുമായി സര്‍ക്കാരിന് നല്ല ബന്ധമാണുള്ളത്. അത് തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മുമ്പ് ഗവര്‍ണറെ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടുള്ള മുന്‍ കരുതലായിട്ടായിരിക്കാം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

സമന്‍സ് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും. കോടതി സമന്‍സും ഗവര്‍ണറുടെ സമന്‍സും തമ്മില്‍ വ്യത്യാസമുണ്ടെന്നും. ഗവര്‍ണറുടെ സമന്‍സ് ഒരിടത്ത് ഒരുമിച്ചിരിക്കാനുള്ള നോട്ടീസ് എന്ന അര്‍ത്ഥമാണ് ഉള്ളതെന്നും കോടിയേരി  പറഞ്ഞു.