Administrator
Administrator
കൂത്തുപറമ്പ് വെടിവെപ്പ് വീണ്ടും അന്വേഷിക്കണം: കോടിയേരി
Administrator
Friday 7th October 2011 12:34pm

kodiyery balakrishnanതിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പ് വീണ്ടും അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കെ.സുധാകരന്‍ എംപിയെ പ്രതിയാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.

പുതിയ മൊഴി വന്ന സാഹചര്യത്തില്‍ രാമകൃഷ്ണനെ സാക്ഷിയാക്കണം. രാമകൃഷ്ണന് നുണ പറയേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.

കണ്ണൂരില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി. രാമകൃഷ്ണന്‍ കെ.സുധാകരന്‍ എം.പിയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കണ്ണൂരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചത് കോണ്‍ഗ്രസിനുവേണ്ടിയല്ലെന്നും കെ.സുധാകരന് വേണ്ടിയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എ.കെ.ജി ആശുപത്രി പിടിച്ചെടുക്കല്‍ സമരവും കൂത്തുപറമ്പ് വെടിവെയ്പും നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കുമാണെന്നായിരുന്നു രാമകൃഷ്ണന്റെ പരാമര്‍ശം.

രാമകൃഷ്ണന്റെ ഈ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് വെടിവെപ്പ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി കോടിയേരി മുന്നോട്ടുവന്നിരിക്കുന്നത്.

Advertisement