എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് പരിപാടിയില്‍ അരുണന്‍ പങ്കെടുത്തത് തെറ്റെന്ന് കോടിയേരി
എഡിറ്റര്‍
Thursday 1st June 2017 2:40pm

 

കൊച്ചി: ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ എം.എല്‍.എയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.


Also read ചൈനയില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ആമിര്‍ ഖാനും ദംഗലും; പിന്നിലാക്കിയവരില്‍ മോദിയും


പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കെ.യു അരുണന്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും പുരസ്‌കാരവും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ക്ഷണിച്ചതുകൊണ്ടാണെന്ന വിശദീകരണമായിരുന്നു എം.എല്‍.എ നല്‍കിയത്.


Dont miss മോചനദ്രവ്യം നല്‍കാനില്ലാതെ ടോം ഉഴുന്നാല്‍ നരകയാതന അനുഭവിക്കുമ്പോഴാണ് താങ്കള്‍ 45 ലക്ഷത്തിന്റെ ആഢംബര കാര്‍ വാങ്ങി വിലസുന്നത്: ബിഷപ്പ് മാത്യു അറയ്ക്കലിന് തുറന്ന കത്ത്


ആര്‍.എസ്.എസ് പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.പി.ഐ.എം എം.എല്‍.എയുടെ നടപടി വിവാദമായ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി കോടിയേരിയെത്തിയത്.

Advertisement