എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ‘ആ ഭാഗം’ പോയ സന്ന്യാസിയെ മുഖ്യമന്ത്രിയാക്കിയേക്കും: കോടിയേരി
എഡിറ്റര്‍
Thursday 25th May 2017 5:33pm

 

കണ്ണൂര്‍: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയ സന്ന്യാസിയെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് ഉദാഹരണമാണ് തീവ്ര ഹിന്ദുത്വ നിലപാടുള്ള സന്ന്യാസിയായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മുഖ്യമന്ത്രിയായതെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.


Also read പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ലിംഗം ഛേദിക്കണം; ആഹ്വാനവുമയി ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ


‘ദൈവത്തിന്റെ പ്രതിപുരുഷനാണ് സന്ന്യാസി ആ സന്യാസിയെക്കുറിച്ചാണ് തിരുവനന്തപുത്ത് നിന്ന് റിപ്പോര്‍ട്ട് പുറത്ത വരുന്നത്. ബി.ജെ.പിയെങ്ങാനം നാളെ ഭൂരിപക്ഷം കിട്ടി ഇവിടെ അധികാരത്തില്‍ വന്നാല്‍ ആ ശരീരത്തിന്റെ ഒരു ഭാഗം പോയ സന്ന്യാസി ഇവിടെ മുഖ്യമന്ത്രിയായി മാറാം’ കോടിയേറി പറഞ്ഞു.

കേരളത്തിലും ഇത്തരത്തിലുള്ള സന്ന്യാസിമാരുണ്ട് എന്നതാണ് ഗംഗേശാനന്ദയുടെ സംഭവം വ്യക്തമാക്കുന്നത്. ഇത്തരം വൈകൃതമുള്ള സന്ന്യാസിമാരെ കൂട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തില്‍ എത്തുന്നതെന്നത്. എന്നാല്‍, എല്ലാ സന്ന്യസിമാരെയും ആ കൂട്ടത്തില്‍ കൂട്ടില്ലെന്നും ചില നല്ല സന്ന്യാസിമാരും ഉണ്ടെന്നും കോടിയേരി പറഞ്ഞു.


Dont miss ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി


എന്നാല്‍ ഇത്തരത്തില്‍ വൈകൃതങ്ങളുള്ളവരെ കൂട്ട് പിടിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് യോഗി. കേന്ദ്ര സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Advertisement