തിരുവനന്തപുരം: വി.എസ് മത്സരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികം മാത്രമാണ്. ഇതിനെക്കുറിച്ചുള്ള മറ്റ് വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.