എഡിറ്റര്‍
എഡിറ്റര്‍
മംഗള്‍യാന്‍ ചൊവ്വയിലെത്തും മുമ്പ് ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കുമെന്ന് കൊടിയേരി
എഡിറ്റര്‍
Tuesday 5th November 2013 8:34pm

Kodiyeri Balakrishnan

തിരുവന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ പ്രതിയല്ലെന്ന കോടതി വിധിയുടെ പിന്നാലെ  കേരളത്തിലെ ഭരണമാറ്റം സൂചിപ്പിച്ച് ഇടത് നേതാക്കള്‍ രംഗത്ത്.

പ്രതിപക്ഷ ഉപ നേതാവ് കൊടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ  അംഗം എം.എ ബേബിയുമാണ് കേരളത്തിലെ ഭരണമാറ്റ സൂചനകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യാവേഷണ വാഹനമായ മംഗള്‍യാന്‍ ചൊവ്വയിലെത്തും മുമ്പ്  ഉമ്മന്‍ ചാണ്ടി രാജിവച്ചൊഴിയുമെന്ന് കൊടിയേരി പറഞ്ഞു. യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പ്രതികാരമായിരുന്നു ലാവ്‌ലിന്‍ കേസെന്നും കൊടിയേരി ആരോപിച്ചു.

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകാത്തത് പാര്‍ട്ടി തീരുമാനിക്കാത്തത് കൊണ്ടാണെന്ന് എം.എ ബേബിയും വ്യക്തമാക്കി.

ലാവ് ലിന്‍ കേസിലെ പ്രത്യേക സി.ബി.ഐ കോടതി വിധി ആര്‍ക്കുള്ള മറുപടിയാണെന്ന്  മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് പറഞ്ഞ ബേബി പിണറായി ജനപ്രതിനിധിയാകുന്നത് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

Advertisement