എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫിലും എല്‍.ഡി.എഫിലും പ്രവര്‍ത്തിച്ച് പരിചയമുള്ള സി.പി.ഐക്ക് ഞങ്ങളേക്കാള്‍ അനുഭവ സമ്പത്ത് കാണുമെന്ന് കോടിയേരി
എഡിറ്റര്‍
Saturday 15th April 2017 1:09pm

കണ്ണൂര്‍: സി.പി.ഐ.എമ്മിനേക്കാള്‍ ഭരണപരിചയമുള്ള പാര്‍ട്ടിയാണ് സി.പി.ഐ എന്നും അങ്ങനെ ഭരണ പരിചയമുള്ള സി.പി.ഐയുടെ ഉപദേശം സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിനെതിരെ കാനം രാജേന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കു മറുപടി പറഞ്ഞശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.


Must Read: ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച് എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച ജാതിമതില്‍ തകര്‍ത്ത് ദളിത് സംഘടനകള്‍


‘ സി.പി.ഐയ്ക്ക് സി.പി.ഐ.എമ്മിനേക്കാള്‍ ഭരണപരിചയമുണ്ട്. പത്തുവര്‍ഷം അധികം ഭരണത്തില്‍ ഇരുന്നവരാണ് സി.പി.ഐ. ഇരുമുന്നണികളിലും എല്‍.ഡി.എഫിലും യു.ഡി.എഫിലും പ്രവര്‍ത്തിച്ച പരിചയം സി.പി.ഐക്കുണ്ട്. ഞങ്ങള്‍ക്ക് അത്ര പരിചയമില്ല. പരിചയമുള്ളവര്‍ക്ക് ഞങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടാവുമ്പോള്‍ ചൂണ്ടിക്കാട്ടാം. അങ്ങനെ ഭരണപരിചയമുള്ള സി.പി.ഐയുടെ ഉപദേശം സ്വാഗതം ചെയ്യുന്നു.’ എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്.

എല്‍.ഡി.എഫിലെ എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള അവസരം ഒരുക്കരുത്. കാനത്തിന്റെ അഭിപ്രായം ഉപയോഗിച്ച് രാഷ്ട്രീയ ആയുധമാക്കാനാകുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത്. ഇത്തരം അവസരങ്ങളെ ഉപയോഗിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: നിലമ്പൂര്‍, ജിഷ്ണു, യു.എ.പി.എ, മൂന്നാര്‍: കാനത്തിന്റെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി കോടിയേരിയുടെ മറുപടി: പൂര്‍ണരൂപം 


എല്‍.ഡി.എഫ് ശക്തിപ്പെടുത്തുന്നതിന് സി.പി.ഐ-സി.പി.ഐ.എം യോജിപ്പ് അനിവാര്യമാണ്. രാഷ്ട്രീയമായ കാര്യങ്ങളില്‍ തര്‍ക്ക വിഷയങ്ങള്‍ ഉന്നയിക്കുന്നതും വ്യക്തതവരുത്തുന്നതും അനിവാര്യമാണ്. എന്നാല്‍ ഭരണപരമായ കാര്യങ്ങള്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തെങ്കിലും ഭിന്നതയുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ ഇടതുമുന്നണിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement