Categories

തന്നെവിളിക്കാന്‍ ധൈര്യമുള്ള ഒരു തടവുകാരനും ജയിലിലുണ്ടായിരുന്നില്ല: കോടിയേരി

kodiyery balakrishnanകണ്ണൂര്‍: ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് തന്നെ ജയിലില്‍ നിന്ന് ഒരു പ്രതിയും വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തന്നെ വിളിക്കാന്‍ ധൈര്യമുള്ള ഒരു തടവുകാരനും ആ സമയത്ത് ജയിലില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജയിലില്‍ നിന്ന് തടവുകാര്‍ കോടിയേരിയെ വിളിക്കാറുണ്ടായിരുന്നെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും കോടിയേരി പറഞ്ഞു.

വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുത് പോലീസ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലും പോലീസ് കാലതാമസം വരുത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

One Response to “തന്നെവിളിക്കാന്‍ ധൈര്യമുള്ള ഒരു തടവുകാരനും ജയിലിലുണ്ടായിരുന്നില്ല: കോടിയേരി”

  1. RAJAN Mulavukadu.

    ബഹുമാനപ്പെട്ട മുന്‍ മന്ത്രി,
    പഴയ പത്രങ്ങള്‍, വീഡിയോ ക്ലിപിംഗ് ഇവയിക്കിന്നി വന്‍ ദിമാണ്ടാകോം………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.