Categories

Headlines

പോപ്പുലര്‍ഫ്രണ്ട്- സിമി ബന്ധം അന്വേഷിക്കും: കോടിയേരി

ന്യൂദല്‍ഹി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി പറഞ്ഞു. സിമിയുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ ഐ എ നടത്തുന്ന അന്വേഷണഫലം വരുന്നതുവരെ കാത്തിരിക്കുകയാണെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

ക്വാട്ട തികയ്ക്കാന്‍ പെറ്റികേസകള്‍ ചാര്‍ജ് ചെയ്യരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആദ്യമേ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും കോടതിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

One Response to “പോപ്പുലര്‍ഫ്രണ്ട്- സിമി ബന്ധം അന്വേഷിക്കും: കോടിയേരി”

  1. Jawahar.P.Sekhar

    Belated wisdom. Still better late than never.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.