Categories

തെറ്റുതിരുത്താന്‍ മുല്ലപ്പള്ളി തയ്യാറായതില്‍ സന്തോഷം: കൊടിയേരി

തിരുവനന്തപുരം: നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിസംഭവം ആവശ്യമാണെങ്കില്‍ എന്‍ ഐ എ അന്വേഷിക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കൊടിയേരി ബാലകൃഷ്ണന്‍. തെറ്റുതിരുത്തിയതില്‍ സന്തോഷമുണ്ടെന്നും കോടിയേരി പറഞ്ഞു.

നിലമ്പൂര്‍ സംഭവം എന്‍ ഐ എ അന്വേഷിക്കണമെന്ന് സംസ്ഥാനം നേത്തേ ആവശ്യപ്പെട്ടതാണ്. അട്ടിമറിക്ക് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് ആദ്യം പറഞ്ഞത് മുല്ലപ്പള്ളിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളെല്ലാം അന്വേഷിക്കേണ്ടത് എന്‍ ഐ എ അല്ലെന്നായിരുന്നു മുല്ലപ്പള്ളി ആദ്യം അഭിപ്രായപ്പെട്ടത്. എന്നാല്‍ ആവശ്യമെങ്കില്‍ ഏതുകേസും എന്‍ ഐ എക്ക് ഏറ്റെടുക്കാമെന്ന് പി ചിദംബരം വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.