Categories

വര്‍ഗ്ഗീയസംഘടനകളുടെ പങ്ക് അന്വേഷിക്കുമെന്ന് കൊടിയേരി

ന്യൂദല്‍ഹി: ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ സംഭവത്തില്‍് വര്‍ഗ്ഗീയസംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അക്രമികളെ ഉടന്‍ പിടികൂടുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ ജി സന്ധ്യയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്രമം ആസൂത്രിതമാണോയെന്ന പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.