തിരുവനന്തപുരം: കേരളത്തിലെ കടലോരപ്രദേശങ്ങളില്‍ 74 ജാഗ്രതാസമിതികള്‍ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍. തീരദേശ പോലീസ് സേനാ സംവിധാനത്തിന്റെ ഭാഗമായാണ് കടലോര ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നത്.

നീണ്ടകര, ബേപ്പൂര്‍, വിഴിഞ്ഞം, അഴീക്കോട് എന്നിവിടങ്ങളിലാണ് തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിച്ചിട്ടുള്ളത്. കാസര്‍ക്കോടും ഫോര്‍ട്ട് കൊച്ചിയിലും സ്‌റ്റേഷനുകള്‍ ഉടനേ ആരംഭിക്കും. പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണത്തിനായി 24.07 ലക്ഷം രൂപ അനുവദിച്ചതായും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.