കണ്ണൂര്‍: ഇടതുപക്ഷം അധികാരത്തിലേറിയാല്‍ അര് മുഖ്യമന്ത്രിയാകണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കേസില്‍ പ്രതികളായവര്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി നയം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയ്ക്ക് പ്രചരണത്തിനായി പരോള്‍ അനുവദിക്കാനാവില്ല. അഴിമതിയില്‍ മുങ്ങിയ നേതാക്കളാണ് യു.ഡി.എഫിനായി മല്‍സരിക്കുന്നത്. ഇത്തരം ആളുകള്‍ സ്ഥനാര്‍ത്ഥികളാകുന്നതിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടി വിശദീകരണം നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.