Categories

ഗു­ജ­റാത്ത്, കര്‍­ണാ­ടക മോ­ഡല്‍ കേ­ര­ള­ത്തി­ലില്ല: കോ­ടി­യേരി

മ­ലപ്പു­റം: മ­റ്റു സം­സ്ഥാ­ന­ങ്ങ­ളു­ടെ ആ­ജ്ഞ­കള്‍ അ­നു­സ­രി­ക്കാന്‍ കേ­ര­ള­ത്തി­നാ­വി­ല്ലെ­ന്ന് ആഭ്യ­ന്ത­ര­മന്ത്രി കൊ­ടി­യേ­രി ബാ­ല­കൃ­ഷ്ണന്‍. മഅ­ദ­നി­ കീ­ഴ­ട­ങ്ങി­യി­ല്ലെ­ങ്കില്‍ അ­റ­സ്റ്റു ചെ­യ്യാന്‍ കര്‍­ണാ­ടക പോ­ലി­സി­ന് സം­സ്ഥാ­ന സര്‍­ക്കാര്‍ സ­ഹാ­യം നല്‍­കും.

കര്‍­ണാട­കം ഭ­രി­ക്കുന്ന­ത് ബി ജെ പി­യാ­ണ്. അ­വര്‍­ക്ക് ചി­ല താല്‍­പ­ര്യ­ങ്ങ­ളു­ണ്ടാ­വും. അ­ത് അം­ഗീ­ക­രി­ക്കാന്‍ കേ­ര­ള­ത്തി­ന് ക­ഴി­യില്ല. ഗു­ജ­റാത്ത്, കര്‍­ണാ­ടക മോ­ഡല്‍ കേ­ര­ള­ത്തി­ലില്ല. ഒ­രു സം­സ്ഥാ­ന­ത്തി­ന് സ­ഹാ­യം ആ­വ­ശ്യ­പ്പെ­ടാം. എ­ന്നാല്‍ ആ­ജ്ഞ­കള്‍ പു­റ­പ്പെ­ടു­വി­ക്കാന്‍ ക­ഴി­യി­ല്ലെന്നും മ­ല­പ്പുറ­ത്ത് മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് കോ­ടി­യേ­രി പറഞ്ഞു.

അ­തേ­സമയം മൂന്നുമണിക്കുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ അ­ബ്ദുള്‍ ന്നാസര്‍ മഅദനിയെ അറസ്റ്റു ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ വ്യക്തമാക്കി. ബാംഗ്ലൂരില്‍നിന്ന് മഅദനിയെ അറസ്റ്റുചെയ്യാനെത്തിയ പോലീസ് സംഘം കരുനാഗപ്പള്ളി കോടതിയിലെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.