കണ്ണൂര്‍: ജില്ലയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് താനാണെന്ന കേന്ദ്ര ആഭ്യന്ത്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരേ കോടിയരി ബാലകൃഷ്ണന്‍ രംഗത്തെത്തി. തനിക്കെതിരെ എന്തെങ്കിലും തെളിവ് മുല്ലപ്പള്ളിയുടെ പക്കലുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കണ്ണൂരില്‍ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് താനാണെന്നും ഇതിന് തെളിവുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. തനിക്കെതിരേ തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രസേനയെ തദ്ദേശതിരഞ്ഞെടുപ്പില്‍ സാധാരണ വിന്യസിക്കാറില്ല. അപക്വമായ അഭിപ്രായപ്രകടനമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോടിയേരി ആരോപിച്ചു.