എഡിറ്റര്‍
എഡിറ്റര്‍
ഹാറൂണ്‍ അല്‍ റഷീദുമായി നടത്തിയ കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് കോടിയേരി
എഡിറ്റര്‍
Monday 31st March 2014 2:51pm

Kodiyeri Balakrishnan

കണ്ണൂര്‍:  സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജ് ഹാറൂണ്‍ അല്‍ റഷീദുമായി നടത്തിയ കൂടിക്കാഴ്ച്ച വ്യക്തിപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

മകളുടെ വിവാഹം ക്ഷണിക്കാനാണ് ജഡ്ജ് വന്നതെന്നും രാഷ്ട്രീയപരമായ കാര്യങ്ങളോ കേസിന്റെ കാര്യങ്ങളോ സംസാരിച്ചില്ലെന്നും കോടിയേരി പറഞ്ഞു. ദല്‍ഹിയിലെ കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

കോടിയേരിയും ജഡ്ജിയും കഴിഞ്ഞ 28ന് കൂടിക്കാഴ്ച്ച നടത്തിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്.

പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്നും ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു

ഇതിനിടെ കോടതിയുടെ ഈ പരാമര്‍ശത്തിനെതിരെ മന്ത്രി കെ.സി ജോസഫ്, വി.ഡി സതീശന്‍, പി.സി ജോര്‍ജ്  എന്നിവരുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാദം കേള്‍ക്കാതെ കോടതി മോശം പരാമര്‍ശം നടത്തിയത് ദൗര്‍ഭാഗ്യകരമായിയെന്ന് കെ.സി ജോസഫ് പറഞ്ഞു.

Advertisement