എഡിറ്റര്‍
എഡിറ്റര്‍
ഇന്ദിരാ സ്തുതി പാടിയാണ് പലരും ജയില്‍ മോചിതരായത്; ആര്‍ ബാലകൃഷ്ണപിള്ളയെ പരോഷമായി വിമര്‍ശിച്ച് കോടിയേരി
എഡിറ്റര്‍
Saturday 1st July 2017 6:44pm

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷണന്‍ രംഗത്ത്

അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗവണ്‍മെന്റിനെതിരെ നിലപാടുകളെടുക്കുന്നവരെ ജയിലിലടക്കുക പതിവായിരുന്നു. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം ജോര്‍ജും ആര്‍.ബാലകൃഷ്ണപിള്ളയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍ രണ്ട് പേരും പിന്നീട് ജയില്‍മോചിതരായി. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ മോചിതനാകാന്‍ ബാലകൃഷ്ണപിള്ള നിലപാട് മാറ്റി. ഇതിനെയാണ് കോടിയെരി പരോക്ഷമായി വിമര്‍ശിച്ചത്


Also Read: ‘നമ്മളിതെത്ര കണ്ടതാ…’; വിക്കറ്റിനു പിന്നിലെ ‘വേട്ടക്കാരനെ’ സ്റ്റമ്പ് ചെയ്യാന്‍ ശ്രമിച്ച് വീന്‍ഡീസ് കീപ്പറെ ഞെട്ടിച്ച് മിന്നല്‍ വേഗത്തില്‍ ക്രീസില്‍ തിരിച്ചു കയറി ധോണി, വീഡിയോ


ഇന്ദിരാഗാന്ധിക്ക് അനുകൂലമായി നിലപാട് എടുത്താണ് കെ.എം ജോര്‍ജും ആര്‍.ബാലകൃഷ്ണപിള്ളയും ജയില്‍ മോചിതരായത് ജയില്‍ മോചിതനായ ശേഷം ബാലകൃഷ്ണപിള്ള ജയില്‍മന്ത്രി വരെയായി. നിലപാട് മാറ്റിയാല്‍ ജയില്‍ മോചനം കിട്ടുന്ന കാലമായിരുന്നു അത് എന്ന് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു

1975 ജൂണ്‍ 25 നായിരുന്നു ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് .അന്ന് അടിയന്തരാവസ്ഥയെ എതിര്‍ത്ത് ജയിലിലായപ്പോള്‍ നിലപാട് മാറ്റി ജയില്‍ മന്ത്രിയായ പിള്ളയുടെ നിലപാട് ഏറേ വിമര്‍ശിക്കപ്പെട്ടിരുന്നു.

Advertisement