തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതു സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഓഫിസ് സ്റ്റാഫുകള്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തന്റെ ഓഫിസിലെ രഹസ്യരേഖകളും റിപ്പോര്‍ട്ടുകളും ചോര്‍ന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ച പറ്റി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നും കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.