എഡിറ്റര്‍
എഡിറ്റര്‍
അയോധ്യക്കേസില്‍ കോടതി ഇടപെടല്‍ ഗുഢലക്ഷ്യത്തോടെ: കോടിയേരി
എഡിറ്റര്‍
Wednesday 22nd March 2017 8:03pm

 

തിരുവനന്തപുരം: അയോധ്യക്കേസില്‍ സുപ്രീം കോടതി ഇടപെടലിനെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ കോടതി നടപടി ഗൂഢലക്ഷ്യത്തോടെയാണെന്ന് കോടിയേരി വിമര്‍ശിച്ചു.


Also read ‘നിശാപാര്‍ട്ടികള്‍ ഇനി വേണ്ട’; ഗോവയില്‍ നിശാ പാര്‍ട്ടികള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ പൊലീസിനോട് പരീക്കര്‍


അയോധ്യക്കേസില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് ബ്രഹ്മണ്യന്‍ സ്വാമിയെയും കോടിയേരി വിമര്‍ശിച്ചു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ട് നിന്നയാളാണ് സുബ്രഹ്മണ്യന്‍ സ്വാമിയെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ഇന്നലെ അയോധ്യക്കേസ് പരിഗണിക്കവേയാണ് മതപരമായ കാര്യമായതിനാല്‍ കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചു കൂടെയെന്ന നിര്‍ദേശം ചീഫ് ജസ്റ്റിസ് ഖേഹാര്‍ മുന്നോട്ട് വെച്ചത്. ഇത് ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും ഖേഹാര്‍ വ്യക്തമാക്കിയിരുന്നു.

കോടതി പരാമര്‍ശത്തിനു പിന്നാലെ രാമജന്മഭൂമിയില്‍ തന്നെയാണ് രാമക്ഷേത്രം പണിയേണ്ടതെന്നും പള്ളി എവിടെ വേണമെങ്കിലും നിര്‍മ്മിക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടിരുന്നു.

Advertisement