എഡിറ്റര്‍
എഡിറ്റര്‍
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അപ്പീല്‍ പോകും: കോടിയേരി
എഡിറ്റര്‍
Tuesday 28th January 2014 10:55am

kodiyeri580

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിയിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയരി ബാലകൃഷ്ണന്‍.

ഒരു കൊലപാതകകേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കോടതി പരമാവധി വിധിക്കുന്ന ശിക്ഷയാണ് ജീവപര്യന്തം. ആ ശിക്ഷ തന്നെയാണ് ഇവിടെയും വിധിച്ചിരിക്കുന്നത്.

പിന്നെ പാര്‍ട്ടി പ്രവര്‍ത്തകരായ മൂന്ന് പേരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതില്‍ അപ്പീല്‍ പോകും. മേല്‍ക്കോടതിയില്‍ പോകാവുന്ന കാര്യമേ കേസില്‍ ഉള്ളൂവെന്നും കോടിയേരി പറഞ്ഞു.

76 പ്രതികളുണ്ടായിരുന്ന പട്ടികയില്‍ നിന്നാണ് ഇപ്പോള്‍ 12 ആയി കുറഞ്ഞത്. അതില്‍ ഒരാള്‍ക്ക് 3 വര്‍ഷം തടവുമാണ് ലഭിച്ചത്. ഇതില്‍ നിന്ന് തന്നെ വധം അത്യപൂര്‍വമായ കാര്യമല്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Advertisement