Categories

ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ദേവികുളം സബ്ബ്കളക്ടറായ ശ്രീറാം വെങ്കട്ടറാമിനെ സ്ഥലം മാറ്റിയതല്ലെന്നും സ്ഥാനകയറ്റം നല്‍കിയതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീറാമിന് സര്‍ക്കാര്‍ സ്ഥാനകയറ്റം നല്‍കിയതാണെന്നും പാര്‍ട്ടി അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

നേരത്തെ, സബ് കളക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ഭരണപരമായ സ്വാഭാവികമായ നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ നടപടിയാണെന്നും അത് തടസ്സപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടി തെറ്റില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീറാമിനെ മാറ്റാനുള്ള തീരുമാനമെടുത്തത്.


Also Read: ‘കല്ലെറിയുന്നവര്‍ കാണണം ഈ കണ്ണൂനിര്‍’; വിന്‍ഡീസിനെതിരായ നാണം കെട്ട തോല്‍വിയില്‍ തകര്‍ന്നിരിക്കുന്ന ധോണി, വീഡിയോ കാണാം 


ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അതേ വകുപ്പിലെ സ്ഥാനങ്ങളിലേക്കു മാത്രമേ മാറ്റപ്പെടാവൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നും ഒരുദ്യോഗസ്ഥന്‍ ഏതെങ്കിലും സ്ഥാനത്തിരിക്കുന്നതു കൊണ്ട് മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സമ്മതിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ആയാണ് ശ്രീറാമിന് നിയമനം നല്‍കിയിരിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്.

വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയതാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നാല് വര്‍ഷം സര്‍വീസുള്ളവരെ മാറ്റുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് ഈ നിര്‍ദ്ദേശം വെച്ചത്.