എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ കേസ്: അട്ടിമറിക്ക് എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ഒരുപോലെ ശ്രമിച്ചെന്ന് കോടിയേരി
എഡിറ്റര്‍
Wednesday 13th November 2013 11:07am

kodiyeri580-2

തൃശൂര്‍:  സോളാര്‍ കേസില്‍ സരിത നായരുടെ മൊഴി രേഖപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഹൈകോടതി രജിസ്ട്രാറുടേതായി വന്ന വാര്‍ത്തകള്‍, സോളാര്‍ കേസ് അട്ടിമറിക്ക് എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ഒരുപോലെ ശ്രമിച്ചുവെന്നാണ് വ്യക്മാക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇനി പദവിയില്‍ തുടരാന്‍ അര്‍ഹനല്ല. എന്നാല്‍ ഹൈകോടതിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈകോടതി സിറ്റിങ്ങ് ജഡ്ജിയെ കിട്ടുന്നില്ലെങ്കില്‍ സിറ്റിങ്ങ് ജില്ലാ ജഡ്ജിയായാലും മതി.

എന്നാല്‍ ഹൈകോടതി സിറ്റിങ്ങ് ജഡ്ജിയെ കിട്ടാന്‍ സര്‍ക്കാര്‍ ശരിയായ വഴിക്ക് നീങ്ങണം. നടക്കുന്നില്ലെങ്കില്‍ എല്‍.ഡി.എഫുമായി ആലോചിക്കുന്ന പക്ഷം ജില്ലാ ജഡ്ജിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാവാം.

സോളാര്‍ കേസ് അന്വേഷണം റിട്ട. ജഡ്ജി തലത്തിലാണെങ്കില്‍ സഹകരിക്കില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച റിട്ട. ജഡ്ജി സര്‍ക്കാരിന്റെതന്നെ ഭാഗമായ പിന്നാക്ക കമീഷന്റെ ചെയര്‍മാനാണ്.

അദ്ദേഹത്തെ ആ സ്ഥാനത്ത് നിയോഗിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും കോടിയേരി പറഞ്ഞു.

Advertisement