എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രഭരണമെന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട; കുമ്മനത്തിന്റേത് എരിതീരിയില്‍ എണ്ണയൊഴിക്കുന്ന നടപടിയെന്ന് കോടിയേരി
എഡിറ്റര്‍
Tuesday 16th May 2017 12:00pm

തിരുവനന്തപുരം: കേന്ദ്രഭരണമെന്ന ഓലപ്പാമ്പ് കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പയ്യന്നൂര്‍ കൊലപാതകത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടി എടുക്കും. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ല. ഇതുപോലെ പ്രതികളെ തള്ളിപ്പറയാന്‍ ബി.ജെ.പി തയ്യാറാകുമോ എന്നും കോടിയേരി ചോദിച്ചു.


Dont Miss ‘ബി.ജെ.പി പാദസേവകരുടെയും മാഫിയകളുടെയും കേന്ദ്രം, എന്റെ ജീവന്‍ പോലും അപകടത്തിലാണ്’: ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എം.എല്‍.എ 


കുമ്മനത്തിന്റേത് എരിതീരിയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ്. കുമ്മനം പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും കോടിയേരി പറഞ്ഞു.

കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയ ഭരണപരമായ ഇടപെടലാണ്. അല്ലാതെ അഫ്‌സ്പ നടപ്പിലാക്കുകയല്ല വേണ്ടത്.

സി.പി.ഐ.എം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണം. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ ഇരുഭാഗത്തുനിന്നും ലംഘിക്കപ്പെട്ടെന്നും കോടിയേരി പറഞ്ഞു.


Also Read സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരില്‍ പലരും പകല്‍മാന്യന്‍മാര്‍; രൂക്ഷവിമര്‍ശനവുമായി നടി രജിഷാ വിജയന്‍ 


ബി.ജെ.പി നേതാക്കന്‍മാരെ ബി.ജെ.പിക്കാര്‍ തന്നെ ആക്രമിക്കുന്ന അവസ്ഥയുണ്ട്. കേരളത്തില്‍ ബി.ജെ.പി പണമൊഴുക്കി സംഘഷമുണ്ടാക്കുകയാണ്.

കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തിലെ ബി.ജെ.പി നേതാക്കന്‍മാര്‍ അഴിമതി നടത്തുകയാണ്. മെഡിക്കല്‍ കോളേജ് അഫ്‌ലിയേഷന് വേണ്ടി ബി.ജെ.പി നേതാക്കള്‍ കോടികളാണ് കോഴ വാങ്ങിയത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ 27 സി.പി.ഐ.എം പ്രവര്‍ത്തകരെ കൊന്നു. അന്ന് ആരും അസ്ഫ്പ പ്രയോഗിക്കണമെന്ന് പറഞ്ഞുകണ്ടില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement