തിരുവനന്തപുരം: മുസ്‌ലീം ലീഗ് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രരാവണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതാണ് മുസ് ലീം ലീഗിന് നല്ലതെന്നും അങ്ങനെ ചെയ്യാന്‍ അവര്‍ സന്നദ്ധരാവണമെന്നും കോടിയേരി പറഞ്ഞു.

Subscribe Us:

കോണ്‍ഗ്രസില്‍ തന്നെ നിന്നാല്‍ അവര്‍ക്ക് അംഗീകാരം കിട്ടില്ല. അവര്‍ പുറത്തുവരണം. അതിനേ അംഗീകാരം കിട്ടുള്ളൂ. കോണ്‍ഗ്രസിന്റെ കൂടെ നിന്നാല്‍ അവര്‍ക്ക് അതിന് സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു  കോടിയേരി.