എഡിറ്റര്‍
എഡിറ്റര്‍
പോലീസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നത് കെ.പി.സി.സിയും ഡി.സി.സിയും ആണോയെന്ന് കോടിയേരി
എഡിറ്റര്‍
Saturday 2nd November 2013 3:13pm

kodiyeri580-2

കാസര്‍കോട്:  സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതും കെ.പി.സി.സിയും ഡി.സി.സി ഓഫിസുകളാണോയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

കണ്ണൂര്‍ ജില്ലയിലെ 35 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് യു.ഡി.എഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റുന്നതും സര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തിലുള്ള വിഷയമാണ്. പിന്നെ അതില്‍ കെ.പി.സി.സിയും ഡി.സി.സിയും അഭിപ്രായം പറയുന്നത് എങ്ങനെയാണെന്നും കോടിയേരി ചോദിച്ചു.

ഭരണഘടനാ ലംഘനപരമായ ഈ വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും കോടിയേരി പറഞ്ഞു.

ലോട്ടറിയും മദ്യ വില്‍പനയും മാത്രമാണ് സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്ന ജനോപകാര പ്രവര്‍ത്തനങ്ങള്‍. മദ്യം വിറ്റ് കിട്ടിയ കാശ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാന്‍ ചെലവഴിക്കുകയാണ്.

സലിംരാജിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം എന്‍.ഐ.എ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Advertisement