എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ കോഴ വിവാദം ആഭ്യന്തര വിഷയമല്ല; കേന്ദ്രം കൂടി ഉള്‍പ്പെട്ട കുംഭകോണം: കോടിയേരി
എഡിറ്റര്‍
Friday 21st July 2017 4:00pm

തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദം ബി.ജെ.പിയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നും കേന്ദ്രം കൂടി ഉള്‍പ്പെട്ടെ കുംഭകോണമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദേശീയ നേതൃത്വമാണ് കോഴയിടപാടുകള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

തൃശൂരില്‍ കള്ളനോട്ട് അടിച്ചതിന്റെ പേരില്‍ ബി.ജെ.പിക്കാരന്‍ നടപടി നേരിടുകയാണ്. നോട്ടടിക്കുന്ന മെഷീന്‍ വെച്ചിട്ട് തന്നെയാണ് അവര്‍ അത് ചെയ്തത്. രാജ്യദ്രോഹക്കുറ്റമാണ്. കേന്ദ്രസര്‍ക്കാരിന്റെ തണലിലാണ് അവര്‍ ഈ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


Dont Miss മലപ്പുറത്തും ബി.ജെ.പി കോഴ; ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് 10 ലക്ഷം


അഴിമതി രഹിത ഭരണമാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബി.ജെ.പി നേതാക്കന്‍മാര്‍ക്ക് അധികാരം കിട്ടിയാല്‍ എന്തും ചെയ്യുമെന്നതിന്റെ തെളിവ് കൂടിയാണ് ഇത്.

തിരുവനന്തപുരത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവി ഉപയോഗിച്ച് അവര്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയത്.

അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കുംഭകോണം മറച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബി.ജെ.പി നടത്തുന്ന അന്വേഷണം കൊണ്ട് ഇത് നിര്‍ത്താന്‍ പാടില്ല. ഇത് അവരുടെ അവരുടെ ആഭ്യന്തരകാര്യമല്ല. പാര്‍ട്ടി അന്വേഷിച്ച് ഒത്തുതീര്‍പ്പാക്കേണ്ട കാര്യമല്ല ഇതെന്നും കോടിയേരി പറഞ്ഞു.

വിജിലന്‍സ് കേസെടുത്തതായ റിപ്പോര്‍ട്ട് പുറത്തുവന്നു. സമഗ്രമായ അന്വേഷണം വിഷയത്തില്‍ നടക്കണം. കേരള ഭരണവുമായി ബന്ധപ്പെട്ട് നടന്ന കുംഭകോണമായതുകൊണ്ട് തന്നെ കേരള തലത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കോടിയേരി പറഞ്ഞു.

ഫലപ്രദമായ അന്വേഷണം നടത്തി ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണം. ഇത് ഒരു വര്‍ഷം മാത്രം നടത്തുന്ന അഴിമതിയല്ല. ഓരോ വര്‍ഷവും അവര്‍ ഇത്തരത്തില്‍ കോഴ വാങ്ങും. ലോധാ കമ്മീഷന്‍ വെക്കുന്നതിന് പകരം ബ്രോക്കര്‍മാരുടെ സമിതിക്ക് രൂപം നല്‍കിയിരിക്കുയാണ് ബി.ജെ.പി.

ആരോപണത്തിന് വിധേയരായ ആളുകളെ തിരികെ കയറ്റി എങ്ങനെയാണ് പണം കൈപ്പറ്റേണ്ടത് എന്ന് നോക്കുകയാണ് അവര്‍. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുന്ന റിപ്പോര്‍ട്ട് ബി.ജെ.പി നേതാക്കള്‍ തന്നെയാണ് പുറത്തുകൊണ്ടുവന്നത്.

പിന്നീട് അത് അന്വേഷണകമ്മീഷന്‍ പരിശോധിക്കേണ്ടി വന്നു. അന്വേഷണകമ്മീഷന്‍ അംഗം തന്നെയാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം പുറത്തുപറഞ്ഞിരിക്കുന്നത്. ഇനി ഇത് ബി.ജെ.പി പ്രശ്‌നമായി ഒതുക്കേണ്ടതല്ല. രാജ്യത്തെ ബാധിക്കുന്ന അഴിമതി പ്രശ്‌നമാണ്.
പാര്‍ലമെന്റില്‍ ഉയര്‍ന്ന ആവശ്യം വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് നിഷ്പക്ഷമായ അന്വേഷണം വേണം. പിന്നെ കേന്ദ്രത്തില്‍ അവരായതുകൊണ്ട് തന്നെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

Advertisement