എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Monday 4th February 2013 12:59pm

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പുനരാന്വേഷണത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭപരിപാടികളാരംഭിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

Ads By Google

പുനരാമ്പേഷണം ആവശ്യപ്പെട്ട് അടിയന്തിര പ്രമേയം നിയമസഭയില്‍ നല്‍കിയെങ്കിലും പുനരാമ്പേഷണം സാധ്യമല്ലെന്ന നിലപാടാണ്  മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിയിച്ചത്.

ഇത് രാഷ്ട്രപതി പ്രഖ്യാപിച്ച ഓര്‍ഡിനന്‍സിനും ഇന്ത്യയുടെ നിയമസംവിധനത്തിനും വിരുധമാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു. നിയമസഭയില്‍ നിന്നും ഇറങ്ങിപോയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യനെല്ലി പെണ്‍കുട്ടി പതിനേഴ് വര്‍ഷം മുമ്പു തന്നെ കുര്യന്റെ പേര് വെളുപ്പെടുത്തിയതാണ്. പക്ഷെ ഇത് തെളിയിക്കാനുള്ള സംവിധാനമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് കുട്ടി പീരമുമേട് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്. എന്നാല്‍ ഇത് നേരിടാന്‍ തയ്യാറാകാതെ കുര്യന്‍ സുപ്രിംകോടതിയില്‍ പോകുകയാണ് ചെയ്തത്. എന്നാല്‍ ഈ കേസില്‍ ഹൈക്കോടതിയുടെ വെറുതെ വിട്ട വിധിയാണ് സുപ്രിം കോടതി ഇപ്പോള്‍ റദ്ദ് ചെയതത്.

എന്നിട്ടും കുര്യനെ സംരക്ഷിക്കുക മാത്രമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചെയ്യുന്നത്. ഈ കേസിലെ പുനരാമ്പേഷണത്തിന് നിയമോപദേശം നല്‍കാനാവില്ലെന്നും താന്‍ മുമ്പ്് പ്രതികള്‍ക്ക് വേണ്ടി ഈ കേസില്‍ ഹാജരായതാണെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചിരുന്നു.

പിന്നീട് ഡി.ഐ.ജി യോട് ഉപദേശം ആരായാമെന്നു പറഞ്ഞിരുന്നു. ഇദ്ദേഹം കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമാണ്. എന്നാല്‍ അദ്ദേഹം അഭിപ്രായം ആരായും മുമ്പെ തന്നെ മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയും അവരുടെ നിലപാട് വ്യക്തമാക്കുകയാണ് ഉണ്ടായത്.

പുനരാന്വേഷണം സാധ്യമല്ലായെന്നാണ് പറയുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. രാഷ്ട്രപതി ഇന്നലെ പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ് പോലും തള്ളികളയുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ സുപ്രിം കോടതി റിവ്യുഹരജി പരിഗണിക്കണമെന്നും ഈ കേസില്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. രാഷ്ട്രപതി ഒപ്പിട്ടുള്ള ഓര്‍ഡിനന്‍സ്  നിരാകരിച്ച മുഖ്യമന്ത്രി രാജിവെക്കണം.

ഈ വിഷയത്തില്‍ വര്‍ഗബഹുജന സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും. അടിയന്തിരമായി നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപോന്നതെന്നും കോടിയേരി പറഞ്ഞു.

ഹൃദയശൂന്യരാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ഈ മനോഭാവം പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഇത്തരം കേസുകളില്‍ ഇരകളുടെ പക്ഷത്തുനിന്നാണ് തീരുമാനമെടുക്കേണ്ടതെന്ന പ്രണബ് മുഖര്‍ജിയുടെ ഓര്‍ഡിനന്‍സ് അവഹേളിക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷനേതാവ് വി.എസ് പറഞ്ഞു.

ഓര്‍ഡിനന്‍സിനെ നിര്‍ലജ്ജം ലംഘിച്ചുകൊണ്ട് മുമ്പോട്ട് പോകുന്ന ഈ നടപടികളെ ശക്തമായി നേരിടുമെന്നും ഇവര്‍ കുര്യനെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം ന്യായീകരണങ്ങളില്‍ ജനങ്ങള്‍ കണക്കിലെടുക്കില്ലെന്നും വിഎസ് പറഞ്ഞു.

ഇത് ഇന്ത്യയിലെ സ്ത്രീകള്‍ക്കും സമൂഹത്തിനും തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement