കൊല്ലം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Subscribe Us:

ആട്ടിന്‍ തോലിട്ട ചെന്നായയാണ് അമിത് ഷായെന്ന് കോടിയേരി പരഞ്ഞു. നരേന്ദ്രമോദിയും അമിത് ഷായും ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ്. അമിത് ഷായുടെ കൈയില്‍ വംശഹത്യയുടെ ചോരക്കറ ഇപ്പോഴുമുണ്ട്.

ഇങ്ങനെയുള്ളയാളാണ് കേരളത്തെ കുറ്റപ്പെടുത്തുന്നത്. ധൈര്യമുണ്ടെങ്കില്‍ വേങ്ങരയില്‍ വന്ന് പദയാത്ര നടത്തി ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വെല്ലുവിളിക്കുന്നെന്നും കോടിയേരി പറഞ്ഞു.

കേരളമടക്കം സി.പി.ഐ.എമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ഇന്നലെ പയ്യന്നൂരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരംഭിച്ച ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു.

സി.പി.ഐ.എം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ അക്രമവും കൊലപാതകവും പതിവാണെന്നും ആര് അക്രമം നടത്തിയാലും അത് കാണാനുള്ള കണ്ണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.