എഡിറ്റര്‍
എഡിറ്റര്‍
എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Wednesday 15th January 2014 1:27pm

Kodiyeri Balakrishnan

തിരുവനന്തപുരം: എല്ലാ സമരങ്ങളും വിജയിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാകൃഷ്ണന്‍. അമര്‍ന്ന് കത്തുന്ന സമരങ്ങളും ആളി കത്തുന്ന സമരങ്ങളുമുണ്ട്.

അമര്‍ന്ന് കത്തുന്ന സമരങ്ങള്‍ സ്‌ഫോടനത്തില്‍ അവസാനിക്കുമെന്നും ആ സ്‌ഫോടനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു.

പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സി.പി.ഐമ്മിന്റെ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ പാചകവാതക വില നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും റിലയന്‍സിനു വേണ്ടിയാണ് വിലവര്‍ധനയെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

വന്‍ നഷ്ടത്തിലെന്ന് പറയുന്ന പെട്രോളിയം കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ കോടികളുടെ ലാഭമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെയും വീട്ടമ്മമാരെയും ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ 1400 കേന്ദ്രങ്ങളില്‍ സി.പി.ഐഎമ്മിന്റെ നിരാഹാര സമരം നടക്കുകയാണ്.

Advertisement