Categories

വിഭാഗീയതയുള്ള പാര്‍ട്ടിയ്ക്ക് വിപ്ലവം നടത്താന്‍ കഴിയില്ല : കോടിയേരി

മലപ്പുറം : പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ പേരില്‍ സി.പി.ഐ.എമ്മില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ മറവില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുക്കുന്നുണ്ട്. ഒരു കാരണവശാലും അത് അനുവദിച്ചു കൊടുക്കില്ല. വിഭാഗീയത ഉള്ള പാര്‍ട്ടിയ്ക്ക് ഒരിക്കലും വിപ്ലവം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ന്യൂനപക്ഷ സ്വാധീനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ വേളയിലും ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ലോകത്താകമാനം സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Malayalam News

Kerala News In English

One Response to “വിഭാഗീയതയുള്ള പാര്‍ട്ടിയ്ക്ക് വിപ്ലവം നടത്താന്‍ കഴിയില്ല : കോടിയേരി”

  1. Manojkumar.R

    വിഭാഗീയത മാത്രമാണോ സഖാവെ വിപ്ലവത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ഒരു ആത്മപരിശോധന നടത്താന്‍ പാര്‍ട്ടിക്ക് കഴിയുമോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.