കണ്ണൂര്‍: പോലീസിന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. സി.പി.ഐ.എമ്മുകാരെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചാല്‍ പോലീസ് സ്‌റ്റേഷന്‍ ഉണ്ടാകില്ലെന്നാണ് കോടിയേരി പറഞ്ഞത്. കണ്ണൂര്‍ കലക്ട്രേറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Ads By Google

ജനങ്ങളെ ഉപയോഗിച്ച് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കും. അതിനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിയന്ത്രിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നൂറു കണക്കിനാള്‍ക്കാരെ ജയിലിലടച്ചിട്ടും ഈ അഭൂതപൂര്‍വ്വമായ ജനമുന്നേറ്റം ഈ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലെത്തിയത് സി.പി.ഐ.എമ്മിന്റെ, കണ്ണൂരിന്റെ കരുത്താണ്. അത് പോലീസ് മനസിലാക്കണം. പോലീസ് ഇനി ലോക്കപ്പില്‍ ആളെ അടിച്ചുവെന്ന പരാതിയുണ്ടായാല്‍ ആ പോലീസ് സ്‌റ്റേഷന്‍ ഉണ്ടാകില്ല’ കോടിയേരി പറഞ്ഞു.