തിരുവല്ല: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഇപ്പോള്‍ യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ടുള്ള അവസാന പൂഴിക്കടകനാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

അഴിമതിരഹിത പ്രതിഛായയാണ് വി.എസ്സിനുള്ളത്. അദ്ദേഹത്തിനും കുടുംബത്തിനും എതിരായുള്ള ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ളതാണ്. ഇത്തരം ആരോപണങ്ങളെ എല്‍.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

വി.എസ്സിനെതിരായ ആരോപണങ്ങള്‍ യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിക്കെതിരേ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.