തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിബിഐ നടത്തിയ പരാമര്‍ശങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. വിശദാംശങ്ങള്‍ പൂര്‍ണ്ണമായി ലഭിച്ചതിന് ശേഷം മാത്രമേ ലാവലിന്‍ കേസ് സംബന്ധിച്ച കാര്യങ്ങളില്‍ പ്രതികരിക്കുകയുള്ളൂ.

വിശദാംശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാകുന്നതിന് മുന്‍പ് പ്രതികരിച്ചാല്‍ അത് പിന്നെ അബദ്ധമാകും എന്നതുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും കൊടിയേരി വ്യക്തമാക്കി.

ലാവലിന്‍ കേസില്‍ മന്ത്രിസഭ പക്ഷപാതപരമായി പെരുമാറിയെന്ന് സി ബി ഐ നേരത്തേ വ്യക്തമാക്കിയിരുന്നു.  പിണറായി വിജയന്‍ പാര്‍ട്ടി ഉന്നതസ്ഥാനത്തുള്ളതുകൊണ്ടാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നും  സി ബി ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.