തിരുവനന്തപുരം: പി എസ് സി നിയമനതട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കി.

കേസ് സംസ്ഥാന പോലീസിന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ സാധിക്കും. കേസില്‍ ഇതുവരെയായി 16 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. എല്ലാ കാര്യത്തിലും കേന്ദ്രത്തെ ആശ്രയിച്ചാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമെന്താണെന്നും കോടിയേരി ചോദിച്ചു.

സംസ്ഥാനത്ത് പോലീസിന്റെ കായികശേഷി വര്‍ദ്ധിപ്പിക്കാനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് സ്‌പോര്‍ട്‌സ് വിഭാഗം ശക്തിപ്പെടുത്തുമെന്നും കോടിയേരി നിയമസഭയില്‍ വ്യക്തമാക്കി.