തിരുവനന്തപുരം: പി.ശശിയ്‌ക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ശശിയ്ക്ക് അവധി നല്‍കിയത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ശശി അവധി ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ശശിയെ മാറ്റിയത്. ശശിയ്‌ക്കെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കാന്‍ ആര്‍ജ്ജവമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം. കോടിയേരി കൂട്ടിച്ചേര്‍ത്തു.

പി.ശശിയെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഇന്നലെയാണ് മാറ്റിയത്. എന്നാല്‍ ഇത് ശശിയ്‌ക്കെതിരെ പോഷക സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ മാറ്റിയതെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി.