ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പല സംഘടനകളും പേരുമാറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബലകൃഷ്ണന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് അത്തരത്തിലുള്ള സംഘടനയാണെന്നും സിമിയുടെ ആദ്യകാലപ്രവര്‍ത്തകര്‍ക്ക് പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും കൊടിയേരി പറഞ്ഞു.

ആദ്യം എന്‍ ഡി എഫ് എന്ന പേരിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. പിന്നീട് ഇതിന്റെ പേര് പോപ്പുലര്‍ഫ്രണ്ടായും എസ് ഡി പി ഐ എന്നും പേരുമാറ്റി. സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. സി പി ഐ എമ്മിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരെ പോപ്പുലര്‍ ഫ്രണ്ട് തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും കൊടിയേരി പറഞ്ഞു. സംസ്ഥാനത്ത് 20 മേഖലകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇവര്‍തന്നെ വെളിപ്പെടുത്തിയതാണെന്നും കൊടിയേരി പറഞ്ഞു.