തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി ഡി പി നേതാവ് അബ്ദുള്‍നാസര്‍ മഅദനിയുടെ അറസ്റ്റ് എപ്പോള്‍ വെണമെന്ന് കര്‍ണാടകത്തിന് തീരുമാനിക്കാമെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍.

മഅദനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകമാണ്. എവിടെവച്ച്, എപ്പോള്‍ അറസ്റ്റ് ചെയ്യാമെന്ന് അവര്‍ക്ക് തീരുമാനിക്കാം. കര്‍ണാടക പോലീസ് ആവശ്യപ്പെടുന്ന സമയത്ത് അറസ്റ്റിനുള്ള സാഹചര്യമൊരുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനവും സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട സുരക്ഷാകാര്യങ്ങള്‍ക്കായി കൂടുതല്‍ പോലീസിനെ നിയോഗിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.