തിരുവനന്തപുരം: കെമിക്കല്‍ ലാബിലെ തീപിടുത്തം വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നത് അന്വഷിക്കുമെന്നും കൊടിയേരി വ്യക്തമാക്കി.

അതിനിടെ സംഭവം അട്ടിമറിയാണെന്നാണ് പ്രാഥമികപരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. സ്ഥലത്തുനിന്നും കണ്ടെടുത്ത മണ്ണെണ്ണയുടെ കുപ്പി സംശയം വര്‍ധിപ്പിച്ചു.

ഫ്യൂസ് വയറിനോ ഇലക്ട്രിക് കേബിളുകള്‍ക്കോ കേടുവന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ഓഫീസിന്റെ പുറകുവശത്തെ ജനലിനടുത്താണ് തീപിടുത്തം ആദ്യമുണ്ടായത്. അതിനാല്‍ ജനലിനുപുറത്തുനിന്നും തീ ഉള്ളിലേക്കിട്ടതാകാം എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.