തൃശ്ശൂര്‍: കേരള പോലീസില്‍ പുതിയ വനിതാബറ്റാലിയന്‍ രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാല കൃഷ്ണന്‍ പറഞ്ഞു. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരേഡില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

കേരളാ പോലീസിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിച്ച ശമ്പളവര്‍ധനവ് ഈ വര്‍ഷത്തോടെ നടപ്പാക്കുമെന്നും ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ രണ്ട് കമാന്‍ഡോ ടീമിനെ പുതുതായി സൃഷ്ടിക്കുമെന്നും കൊടിയേരി പറഞ്ഞു.