തിരുവനന്തപുരം: ഐസ്‌ക്രീംകേസ് ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിന് തെളിവുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കേസിലുള്‍പ്പെട്ടവര്‍ അതില്‍നിന്നും രക്ഷപ്പെടാനായി ആരോപണമുന്നയിക്കുമെന്നും കോടിയേരി പറഞ്ഞു.

മുസ്‌ലിം ലീഗിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു മുസ്‌ലിം ലീഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അത് പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.