തിരുവനന്തപുരം: പോലീസും ജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന കമ്മ്യൂണിറ്റി പോലീസ് പദ്ധതി കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കമ്മ്യൂണിറ്റി പോലീസിംഗ് നടപ്പിലാക്കിയ സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധും കൂടുതല്‍ ശക്തമാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും കമ്മ്യൂണിറ്റി പോലീസ് സംവിധാനം സഹായിക്കും. പദ്ധതി നടപ്പിലാക്കിയ സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ നല്ല കുറവുണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ലോട്ടറിക്കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പോരായ്മയുണ്ടായിരുന്നെങ്കില്‍ അത് പരിഹരിക്കുമെന്നും സി പി ഐ എമ്മില്‍ രണ്ട് ഗ്രൂപ്പുണ്ട് എന്നത് ശരിയല്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.