കണ്ണൂര്‍ : തദ്ദേശഭരണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കേന്ദന്രസേനയെ അയക്കാമെന്ന കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന് കേന്ദ്രസേനയെ ആവശ്യമില്ല. സേന വേണമെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് തോന്നുന്നുവെങ്കില്‍ അവര്‍ക്ക് അയക്കാം. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി തമിഴ്‌നാട്, കര്‍ണാടക പോലീസിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടിയേരി വ്യക്തമാക്കി. മതം രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന വയലാര്‍ രവിയുടെ അഭിപ്രായം കോണ്‍ഗ്രസിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

Subscribe Us:

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.