എഡിറ്റര്‍
എഡിറ്റര്‍
മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച് കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Tuesday 4th March 2014 10:29pm

kodiyeri

തിരുവനന്തപുരം:  ധനകാര്യമന്ത്രി കെ.എം മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

കേരള കോണ്‍ഗ്രസ് കര്‍ഷകമുന്നണിയാണെങ്കില്‍ മാണി മുന്നണി വിടണമെന്നും അങ്ങനെ വന്നാല്‍ കേരള കോണ്‍ഗ്രസ് വഴിയാധാരമാകില്ലെന്നും കോടിയേരി പറഞ്ഞു.

സീറ്റിന് വേണ്ടിയുള്ള വിലപേശലില്‍ താല്‍പ്പര്യമില്ല. ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് അവര്‍ മുന്നണി വിടണം.

പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തങ്ങള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറാണ് – കോടിയേരി വ്യക്തമാക്കി.

കസ്തൂരിരംഗന്‍ വിഷയത്തില്‍ ഓഫീസ് മെമ്മാറാണ്ടം പര്യാപ്തമല്ലെന്നും കോടിയേരി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പുതിയ വിജ്ഞാപനത്തില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജി വയ്ക്കാന്‍ തനിക്കോ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കോ വിമുഖതയില്ലെന്ന് മാണി വ്യക്തമാക്കിയിരുന്നു.

Advertisement