എഡിറ്റര്‍
എഡിറ്റര്‍
തെറ്റ് പറ്റിയാല്‍ തിരുത്തണം; തിരുത്തിയാണ് എല്ലാവരും ശരിയിലേക്ക് എത്തുന്നതെന്നും കോടിയേരി
എഡിറ്റര്‍
Monday 27th March 2017 1:42pm

തിരുവനന്തപുരം: എസ്.എസ്.എല്‍സിയുടെ കണക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നെന്നും ആക്ഷേപങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അതില്‍ ചില വസ്തുതകള്‍ ഉളളതായി ബോധ്യപ്പെട്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കി അന്വേഷണം പ്രഖ്യാപിച്ചത്. കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് മാധ്യമങ്ങളാണ് ആദ്യം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

സര്‍ക്കാര്‍ അത് പരിശോധിച്ചു. തെറ്റ് പറ്റിയത് തിരുത്തി. തെറ്റ് പറ്റിയാല്‍ തിരുത്തുക എന്നതാണ് വേണ്ടത്. അങ്ങനെ തിരുത്തിയാണ് എല്ലാവരും ശരിയിലേക്ക് എത്തുന്നതെന്നും കോടിയേരി പറഞ്ഞു.


Dont Miss ശശീന്ദ്രനെതിരായ ആരോപണം: ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പിണറായി 


ചോദ്യപേപ്പര്‍ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണക്കുപരീക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കൂടാതെ പുതിയ തിയതിയും പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടിയേരിയുടെ വിശദീകരണം.
മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും കോടിയേരി നിലപാട് വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത് പുതിയ കാര്യമല്ല.
കൈയേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. സബ് കളക്ടറെ മാറ്റുന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടറെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലാണ സബ്കളക്ടര്‍. റവന്യുവകുപ്പിന് റോളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement