തിരുവനന്തപുരം: സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കേരളം ഭരിച്ച യു ഡി എഫ് സര്‍ക്കാരുകളാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അവരുടെ പാപഭാരം എല്‍.ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും
അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും കോടിയേരി പറഞ്ഞു.


Dont Miss പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ മതിയെന്ന യുക്തിയുമായി ആര് മുമ്പോട്ട് വന്നാലും എതിര്‍ത്തിരിക്കും: സ്വാശ്രയ വിഷയത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ

സ്വാശ്രയ മാനേജ്‌മെന്റുകളെ ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരിക തന്നെ ചെയ്യും.

മെഡിക്കല്‍ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനം ഇപ്പോള്‍ സങ്കീര്‍ണ്ണമായിയിരിക്കുകയാാണ്. പണമുള്ളവന്‍ പഠിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്നും കോടിയേരി പറയുന്നു.