തിരുവനന്തപുരം: വിദ്യാലയങ്ങളില്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം വിലക്കുന്ന ഹൈക്കോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്ടിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Subscribe Us:

സമരവും പ്രകടനവും സത്യാഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കുന്നതാണ്. പുരോഗമന ജനാധിപത്യ വിദ്യാര്‍ത്ഥി സംഘടനകളുടെ അഭാവത്തില്‍ വിദ്യാലയങ്ങളില്‍ വിളയുന്നത് അരാജകത്വവും തീവ്രവാദവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇടംകിട്ടാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പീഡന മുറികളടക്കമുണ്ടായതും വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതുമെല്ലാം സംസ്ഥാനം കണ്ടതാണ്.വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ന്യായമായി പ്രവര്‍ത്തിക്കുമ്പോള്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്യുക സ്വാഭാവികമാണ്.അദ്ദേഹം ചൂണ്ടികാട്ടി.


Also Read  ശശിതരുരിന്റെ ചാരയെന്ന് ആരോപിച്ച് മാനസിക പീഡനം; റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു; ആരോപണം തരൂര്‍ ട്വിറ്ററില്‍ ഫോളോ ചെയ്തതിനെ തുടര്‍ന്ന്


ന്യായമായ സമരത്തിനും പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ തടയുന്നതാകും. ഇത് വിദ്യാഭ്യാസ കച്ചവടക്കാരേയും മതതീവ്രവാദികളേയും ആഹ്ലാദിപ്പിക്കുന്നതാണ്. സാമൂഹ്യപുരോഗതിയ്ക്ക് വിലങ്ങുതടിയാകുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ നിയമ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.