എഡിറ്റര്‍
എഡിറ്റര്‍
‘ഇത് മുളയില്‍ തന്നെ നുള്ളിക്കളയണം’;മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Tuesday 15th August 2017 4:54pm

തിരുവനന്തപുരം:സ്വാതന്ത്ര്യദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പൊതുവിദ്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിനെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്
സ്വാതന്ത്ര ദിനത്തെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആര്‍.എസ്.എസ് ഏത് മാര്‍ഗവും സ്വീകരിക്കും. അതിനുള്ള തെളിവാണ് പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ കലക്ടറുടെ നിര്‍ദേശത്തെ മറികടന്നുകൊണ്ട് ദേശീയ പതാക ഉയര്‍ത്തിയ സംഭവമെന്നും അദ്ദേഹം പറയുന്നു.

ആര്‍.എസ്.എസ്, സര്‍ സംഘചാലക് മോഹന്‍ ഭാഗവതിനെ അത്തരമൊരു പൊതുവിദ്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്താനായി ക്ഷണിച്ചത് തെറ്റായ നടപടിയാണ്.ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ആര്‍ എസ് എസ് വല്‍ക്കരണത്തിന്റെ തെളിവാണ് ഈ സംഭവം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു.


Also read ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തില്‍ ദളിതുകള്‍ക്ക് നേരെ വീണ്ടും ആക്രമണം


മതസംഘടനകളും സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സഹകരണ സ്ഥാപനങ്ങളുമൊക്കെ കേരളത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, അത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അതിന്റെ മാനേജ്മെന്റുമായി ബന്ധം പുലര്‍ത്തുന്ന സംഘടകളുടെ മേധാവികളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യദിന പരിപാടികള്‍ നടത്തിയിട്ടില്ല അദ്ദേഹം ചൂണ്ടി കാണിക്കുന്നു.

ഈ സ്ഥിതി അനുവദിച്ചുകൊടുത്താല്‍ എല്ലാ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇത്തരത്തിലുളള തെറ്റായ നടപടികള്‍ ആവര്‍ത്തിക്കപ്പെടും. അത് പാടില്ല. ഈയൊരു രീതി മുളയില്‍ തന്നെ നമുക്ക് നുള്ളിക്കളയണം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച സ്‌കൂള്‍ അധികൃതരുടെ മേല്‍ ഉടനടി നടപടികള്‍ സ്വീകരിക്കണം. എന്നും അദ്ദേഹം പറയുന്നു.

കലക്ടറുടെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് പാലക്കാട് മുത്താംന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.


also readകുമ്മനത്തിനെതിരെ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍.എസ്.എസുകാര്‍ വെട്ടി


ജില്ലാ കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിയ്ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. കലക്ടറുടെ വിലക്കിനെതിരെ ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. മോഹന്‍ഭാഗവത് തന്നെ ദേശീയ പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വാതന്ത്ര ദിനത്തെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആര്‍ എസ് എസ് ഏത് മാര്‍ഗവും സ്വീകരിക്കും. അതിനുള്ള തെളിവാണ് പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ കലക്ടറുടെ നിര്‍ദേശത്തെ മറികടന്നുകൊണ്ട് ദേശീയ പതാക ഉയര്‍ത്തിയ സംഭവം.
ആര്‍ എസ് എസ്, സര്‍ സംഘചാലക് മോഹന്‍ ഭാഗവതിനെ അത്തരമൊരു പൊതുവിദ്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്താനായി ക്ഷണിച്ചത് തെറ്റായ നടപടിയാണ്.
ആര്‍ എസ് എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ആര്‍ എസ് എസ് വല്‍ക്കരണത്തിന്റെ തെളിവാണ് ഈ സംഭവം. മതസംഘടനകളും സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സഹകരണ സ്ഥാപനങ്ങളുമൊക്കെ കേരളത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, അത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അതിന്റെ മാനേജ്മെന്റുമായി ബന്ധം പുലര്‍ത്തുന്ന സംഘടകളുടെ മേധാവികളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യദിന പരിപാടികള്‍ നടത്തിയിട്ടില്ല. ഈ സ്ഥിതി അനുവദിച്ചുകൊടുത്താല്‍ എല്ലാ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇത്തരത്തിലുളള തെറ്റായ നടപടികള്‍ ആവര്‍ത്തിക്കപ്പെടും. അത് പാടില്ല. ഈയൊരു രീതി മുളയില്‍ തന്നെ നമുക്ക് നുള്ളിക്കളയണം.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച സ്‌കൂള്‍ അധികൃതരുടെ മേല്‍ ഉടനടി നടപടികള്‍ സ്വീകരിക്കണം.

Advertisement