തിരുവനന്തപുരം: രാജിവെച്ചില്ലെങ്കില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി നിയമസഭയില്‍ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. 9ാം തീയ്യതി നിയമസഭാ യോഗം ചേരുമ്പോള്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായി. മന്ത്രിമാര്‍ ഉപവസിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് നിരാഹാരസമരം നടത്തുന്നത് ഇത് വ്യക്തമാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us: