തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ മുകളില്‍ കയറിയിരുന്ന് ഭരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

Ads By Google

ഇതിന് തെളിവാണ് കൊച്ചിമെട്രോ പ്രശ്‌നമെന്നും കോടിയേരി പറഞ്ഞു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയാത്ത മന്ത്രിമാരാണ് നാട് ഭരിക്കുന്നത്.

Subscribe Us:

മന്ത്രിമാരേക്കാളും ഉയര്‍ന്ന പദവിയിലാണ് പല ഉദ്യോഗസ്ഥരും ഇരിക്കുന്നതെന്നാണ് ഭാവം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൊച്ചി മെട്രോ മുന്‍ എം.ഡി ടോം ജോസും ഒത്തുകളിക്കുകയാണ്.

ആറായിരം കോടി രൂപയുടെ പദ്ധതിയില്‍ 600 കോടി രൂപ കമ്മീഷന്‍ ആര്‍ക്ക് കിട്ടണമെന്നതാണ് നിലവിലെ തര്‍ക്കത്തിന് പിന്നിലെന്നും കോടിയേരി പറഞ്ഞു. രാജ്യാന്തര തുറമുഖ ലോബിയുടെ തടവറയിലാണു സര്‍ക്കാരെന്നും
കോടിയേരി ആരോപിച്ചു.