തിരുവനന്തപുരം: കേരളത്തിലെ ജനകീയ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അമിത് ഷാ കേരളത്തില്‍ വന്ന് പോയതിന് ശേഷമാണ് അക്രമം ശക്തിപ്പെട്ടതെന്നും സര്‍ക്കാരിനെ പിരിച്ച് വിടണം എന്നതാണ് ആര്‍.എസ്.എസിന്റെ ആഗ്രഹമെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐഎം രക്തസാക്ഷികളുടെ കുടുംബങ്ങള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച സത്യഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യത്തോടെയാണ്. കേരളത്തില്‍ അസാധാരണ സ്ഥിതിവിശേഷം ഉണ്ടെന്ന് വരുത്താനാണ് അവരുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കിയിട്ട് കേരളത്തിലേക്ക് വന്നാല്‍ പോരെയെന്നും കോടിയേരി ചോദിച്ചു.


Dont Miss നിങ്ങളെ വിശ്വസിക്കുന്നവരെ ബോധപൂര്‍വം ചതിക്കരുതായിരുന്നു; സെലിബ്രറ്റി പേജ് ദുരുപയോഗത്തെ തുടര്‍ന്ന് പേജ് ഡിലീറ്റ് ചെയ്ത് മാലാ പാര്‍വതി


കേരളത്തിലെ ഏതെങ്കിലും വീട്ടില്‍ കയറി എന്താണ് ഭക്ഷിക്കുന്നതെന്ന് പരിശോധിക്കാനുള്ള ധൈര്യം സംഘപരിവാറിനുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.. ഉത്തരേന്ത്യയില്‍ നടത്തുന്നതുപോലെ കേരളത്തില്‍ നടത്തിയാല്‍ അതിന്റെ ഫലം അവര്‍ അനുഭവിക്കുമെന്നും മതനിരപേക്ഷ കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് അതാണെന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സംഘപരിവാറിന്റെ നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. കേന്ദ്രഭരണത്തിന്റെ പേരു പറഞ്ഞ് മതനിരപേക്ഷ കേരളത്തെ വിരട്ടാന്‍ ആരും ഇറങ്ങിപ്പുറപ്പെടേണ്ട.

മതനിരപേക്ഷതയ്ക്ക് കാവലാളാകുന്നത് ഇടതുപക്ഷമാണ്. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ വളന്റിയര്‍മാര്‍, പണം, സ്വാധീനം തുടങ്ങിയവയൊക്കെ ആര്‍.എസ്.എസ് പുറമേനിന്ന് കൊണ്ടുവരുന്നുവെങ്കിലും അതിനൊന്നും കേരളത്തിന്റെ മനസ്സിളക്കാന്‍ കഴിയുന്നില്ലെന്നും പിണറായി പറഞ്ഞിരുന്നു.